മുതുകുളം: മഹാദേവികാട് മേജര്‍ വലിയകുളങ്ങര ദേവീ ക്ഷേത്രത്തിലെ വടക്കേക്കര നമ്പര്‍ ഒന്ന് കെട്ടുകുതിരയുടെ സമീപമുള്ള ടവര്‍ ചുവട്ടില്‍ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. വഞ്ചിയുടെ പൂട്ടു പൊളിച്ച നിലയിലാണ് കണ്ടത്. മോഷ്ടാക്കള്‍ വഞ്ചിയില്‍ ഉണ്ടായിരുന്ന മൂല്യം കൂടിയ നോട്ടുകള്‍ മാത്രം എടുത്ത ശേഷം വഞ്ചി യഥാസ്ഥാനത്ത് വച്ചിട്ടുണ്ട്. ടവറിന് സമീപമുള്ള തോട്ടുകടവ് പാലത്തിനു താഴെ വച്ച് വഞ്ചി തുറന്നതായും സംശയിക്കുന്നു. ഇവിടെ നിന്ന് പഴകിയ ഏതാനും നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ ലഭിച്ചു. തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: