നായാട്ട് സംഘാംഗത്തിന്റെ മരണം ഒരാള്‍ അറസ്റ്റില്‍

Wednesday 5 July 2017 9:22 pm IST

ഇടുക്കി: വണ്ടിപ്പെരിയാറില്‍ നായാട്ട് സംഘാംഗം വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കുമളി അട്ടപ്പള്ളം മങ്ങാട്ട്താഴത്ത് ബാബു എന്ന ബെന്നി (32) ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ അമ്പത്തിയഞ്ചാംമൈല്‍ കല്ലൂര്‍പറമ്പില്‍ ഷാജി(48)യാണ് ഞായറാഴ്ച രാത്രി 11 മണിയോടെ വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെ വെടിപൊട്ടിയപ്പോള്‍ ഷാജിയുടെ ശരീരത്തില്‍ കൊണ്ടെന്നാണ് ബെന്നി അന്വേഷണ ഉദ്യോഗസ്ഥനായ കുമളി സി.ഐ പ്രദീപ്കുമാറിന് മുന്നില്‍ നല്‍കിയ മൊഴി. പ്രതിയെ ഇന്നലെ സംഭവം നടന്ന കാരയ്ക്കാട്ട് എസ്റ്റേറ്റിലെത്തിച്ച് തെളിവെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാരയ്ക്കാട്ട് ജ്വല്ലറി ഉടമ മാത്തച്ചനേയും ഇയാളുടെ ഭാര്യയേയും പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരുടെ എസ്റ്റേറ്റിലാണ് ബെന്നിയും ഷാജിയും നായാട്ടിന് എത്തിയത്. മാത്തച്ചനും സംഘത്തിലുണ്ടായിരുന്നു. ഷാജി വെടിയേറ്റ് മരിച്ച വിവരം ഇവര്‍ പോലീസിനെ അറിയിക്കാതിരുന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കൊലപാതകം, ആംസ് ആക്ട്, തെളിവ് നശിപ്പിക്കല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.