വളയം: കെ. സുധാകരനെ സുധാകരനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ജിഷ്ണു പ്രണോയിയുടെ കുടുംബം ആവശ്യപ്പെട്ടു. നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി പീഡന കേസുകള്‍ അട്ടിമറിക്കാന്‍ കോളേജ് അധികൃതരുമായി ഗൂഡാലോചന നടത്തിയ കെ. സുധാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം. ഇതുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതി നല്‍കുമെന്നും ജിഷ്ണുവിന്റെ അച്ഛന് അശോകന് പറഞ്ഞു.
ജിഷ്ണുവിന്റെ മരണശേഷം കേരളത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും തന്റെ വീട് സന്ദര്‍ശിച്ചിട്ടും കെ. സുധാകരന് മാത്രം എത്താത്തിരുന്നത് നെഹ്റു കോളേജ് അധികൃതരുമായി ഇദ്ദേഹത്തിനുള്ള അവിശുദ്ധ ബന്ധമാണ് സുചിപ്പിക്കുന്നത്. കോളജ് അധികൃതരുടെ ക്രൂരമായ പീഡനത്തിന് ഇരയായ ഷെഹീന്‍ ഷെഫീഖിന്റെ കേസ്സ് ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന് കോടികള്‍ കൈക്കൂലി വാങ്ങിയതായും സുധാകരനെതിരെ ക്രിമിനല്‍ കേസ്സ് എടുക്കണമെന്നും അശോകന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: