ബാലഗോകുലം സംസ്ഥാന സമ്മേളനം നാളെ മുതല്‍ കൊല്ലത്ത്

Wednesday 5 July 2017 9:24 pm IST

കൊല്ലം: ബാലഗോകുലം 42-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം 7, 8, 9 തീയതികളില്‍ കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍. 7ന് രാവിലെ 10ന്‌സംസ്ഥാന നിര്‍വാഹകസമിതിയോഗം . 8ന് രാവിലെ 9.30ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മലയാളം കലണ്ടര്‍ പ്രകാശനം ചെയ്യുമെന്ന്‌സംസ്ഥാന സെക്രട്ടറി വി. ഹരികുമാറും സ്വാഗതസംഘം അധ്യക്ഷന്‍ ജി. രാജന്‍നായരും പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 6ന് സമാദരണസഭ. ഉദ്ഘാടനം ഗാനരചയിതാവ് ബീയാര്‍ പ്രസാദ് . മുഖ്യപ്രഭാഷണം സംസ്ഥാനസമിതിയംഗം പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍. കൊല്ലം മേഖലാ അധ്യക്ഷന്‍ എസ്. ചന്ദ്രചൂഢന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കൊല്ലത്തിന്റെ പ്രതിഭകളെ ബാലഗോകുലം ആദരിക്കും. കെ. രവീന്ദ്രനാഥന്‍നായര്‍, മടവൂര്‍ വാസുദേവന്‍നായര്‍, ചവറ പാറുക്കുട്ടിയമ്മ, സൈനുദ്ദീന്‍ പട്ടാഴി, താമരക്കുടി കരുണാകരന്‍മാസ്റ്റര്‍, പ്രൊഫ:എന്‍. ലതിക, പറക്കോട് എന്‍.വി.നമ്പ്യാതിരി, ഡോ:കമലാക്ഷിയമ്മ, രാജീവ് അഞ്ചല്‍, തുളസി കോട്ടുക്കല്‍, മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള, ഡോ:ജെ.ഡി. ഗോപന്‍, ബാബു കടവൂര്‍ തുടങ്ങിയവര്‍ ആദരവേറ്റുവാങ്ങും. 9ന് രാവിലെ 9ന് വാര്‍ഷികസമ്മേളനം ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം. ഗുരുപൂജയില്‍ പ്രൊഫ. പൊന്നറ സരസ്വതിയെ ആദരിക്കും. സിനിമാതാരം അനുശ്രീ ബാലപ്രതിഭകളെ ആദരിക്കും. നാളെ വേലുത്തമ്പിയുടെ സ്മൃതികേന്ദ്രമായ മണ്ണടിയില്‍ നിന്ന് ദീപജ്യോതിപ്രയാണം ആരംഭിക്കും. പ്രയാണത്തിന് സ്വീകരണങ്ങള്‍ നല്‍കുന്ന ശാസ്താംകോട്ട തടാകതീരത്ത് പ്രകൃതിക്കുവേണ്ടിയും കഥകളിയുടെ തറവാടായ കൊട്ടാരക്കരയില്‍ സംസ്‌കൃതിക്ക് വേണ്ടിയും വിളംബരഭൂമിയായ കുണ്ടറയില്‍ രാഷ്ട്രത്തിനുവേണ്ടിയും പ്രത്യേകസമ്മേളനങ്ങള്‍ ചേരും. കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു ഈ സമ്മേളനങ്ങളില്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡി. ശിവപ്രസാദ്, ബാലഗോകുലം ജില്ലാ അദ്ധ്യകശന്‍ എന്‍. ഗോപകുമാര്‍, മേഖലാ ഖജാന്‍ജി ബി. അജിത്ത്കുമാര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.