ലക്നൗ: യുപി മുഖ്യമന്ത്രിയുടെ പേരില്‍ രണ്ടു മേഴ്സിഡസ് ബെന്‍സ് വാങ്ങാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം യോഗി ആദിത്യനാഥ് പൊളിച്ചു. പുതിയ മേഴ്സിഡസ് ബെന്‍സ് തനിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വസ്തുവവകള്‍ നോക്കി നടത്തുന്ന വകുപ്പാണ് മൂന്നരക്കോടി മുടക്കി ബെന്‍സ് വാങ്ങാന്‍ ശുപാര്‍ശ ചെയ്തത്.
മുഖ്യമന്ത്രി കൈയോടെ അത് തള്ളി, അഖിലേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാര്‍ ഉപയോഗിക്കാന്‍ തനിക്ക് സന്തോഷമേയുള്ളു. അതും മേഴ്സിഡസ് ബെന്‍സ് തന്നെയാണ്. മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാന്‍ഡ് ക്രൂയിസറാണ് ഉപയോഗിച്ചിരുന്നത്. അഖിലേഷ് ഒന്നരക്കോടിയുടെ രണ്ടു മെഴ്സിഡസ് വാങ്ങി. ഒന്ന് തനിക്കും ഒന്ന് അച്ഛനും. അഖിലേഷ് കാര്‍ മടക്കി നല്കിയാല് അതുപയോഗിക്കാം.
ഇല്ലെങ്കില്‍ അഖിലേഷിനോട് ചോദിക്കേണ്ടതുമില്ല. യോഗി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഔദേ്യാഗിക വസതിയിലെ എസികള്‍ നീക്കിയ യോഗി സന്ദര്‍ശകര്‍ വരുന്ന ഓഫീസ് മുറിയിലെയും സ്വീകരണമുറിയിലെയും എസിമാത്രമേ മാറ്റാതിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: