വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ എണ്ണയില്‍ മായം ചേര്‍ത്തും, അളവ് കുറച്ചും വില്‍ക്കുന്നതിലും ഭക്തരോട് അപമര്യാദയായി പെരുമാറുന്നതിലും ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു.
ഈ വിഷയത്തില്‍ അടിയന്തരമായി ദേവസ്വം അധികാരികള്‍ ഇടപെടണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. താലുക്ക് വര്‍ക്കിംഗ് പ്രസിഡന്റ് അപ്പു അദ്ധ്യക്ഷനായി. ജില്ലാ വൈസ്പ്രസിഡന്റ് എം.വി. സനല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ഡി. സന്തോഷ്, താലൂക്ക് ജനറല്‍ സെക്രട്ടറി സി.ആര് ശ്രീകുമാര്‍, കെ.എസ്. ബാബു, അനില്‍, മനോജ്കുമാര്‍, ശശിന്ദ്രന്, അര്‍ജൂണ്‍ ത്യാഗരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: