ചെന്നൈ: ശങ്കറുടെ മുതല്വന് എന്ന ചിത്രത്തിലെപ്പോലെ കമല്‍ ഹാസന് ഒരു ദിവസം തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് പ്രമുഖ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കില്‍ കുറിച്ചു. താരം മുഖ്യമന്ത്രിയായിക്കാണാന്‍ ആഗ്രഹമുണ്ട്.
മുതല്വനിലെപ്പോലെ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയെ നിയമിക്കാന്‍ കഴിയുമെങ്കില്‍ ഒരു ദിവസം കമല്ഹാസന് നല്‍കണം. ഒരു ദിവസം മതി, അത് വേഗം സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു. പുതിയ പുതിയ ആശയങ്ങള്‍ വഴി സര്‍ക്കാരിനെ അദ്ദേഹം പുതിയ തലങ്ങളില്‍ എത്തിക്കും. ഞാന്‍ തെറ്റാണ് പറഞ്ഞതെങ്കില്‍ മാപ്പാക്കണം. ഫേസ്ബുക്കില്‍ അദ്ദേഹം തുടര്‍ന്നു.
സിനിമയ്ക്ക് ഇരട്ട നികുതി ഏര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിനെതിരെ കമല്‍ ശക്തമായി പ്രതികരിച്ചിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളും സിനിമാ വ്യവസായത്തെ സംരക്ഷിക്കുമ്പോള്‍ തമിഴ്നാട് ഇരട്ടനികുതി ചുമത്തുകയാണ്. അദ്ദേഹം തുറന്നടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: