വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 15ന്

Wednesday 5 July 2017 9:41 pm IST

കോട്ടയം: എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 15ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3ന് നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീര്‍ത്ഥാടന പവലിയനില്‍ കൂടുന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷനാകും. കുറിച്ചി അദ്വൈതാ വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ചാന്നാനിക്കാട് എസ്എന്‍ പബ്ലിക് സ്‌കൂളില്‍നിന്നും സിബിഎസ്ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 നേടിയ 14വിദ്യാര്‍ത്ഥികളെ എസ്എന്‍ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എ.ജി. തങ്കപ്പന്‍ ആദരിക്കും. ഗാംബിറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി ഫാക്കല്‍റ്റി മെമ്പര്‍ ജയപ്രകാശ് ഉണ്ണിത്താന്‍ 1.30മുതല്‍ കരിയര്‍ ഗൈഡന്‍സ് നടത്തും. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 45 വിദ്യാര്‍ത്ഥികളും സിബിഎസ്ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എവണ്‍ നേടിയ 37പേരും സിബിഎസ്ഇ വിഭാഗത്തില്‍ 3പേരും ഹയര്‍സക്കന്‍ഡറി വിഭാഗത്തില്‍ 90ശതമാനം മാര്‍ക്ക് വാങ്ങിയ 40പേരും അവാര്‍ഡിന് അര്‍ഹരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.