മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോ പ്രതിസന്ധിയില്‍

Wednesday 5 July 2017 9:42 pm IST

  അടിമാലി: ജീവനക്കാരുടെ എണ്ണക്കുറവ് മൂന്നാറിലെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം താളെ തെറ്റുന്നു. മികച്ച കളക്ഷന്‍ ലഭിച്ചിരുന്ന ഡിപ്പോയില്‍ ജീവനക്കാരുടെ കുറവ് മൂലം ദിവസേന നാലും അഞ്ചും ട്രിപ്പുകളാണ് മുടങ്ങുന്നത്. ജീവനക്കാരുടെ കുറവ് മൂലം ദിവസ്സേന നാലും, അഞ്ചും സര്‍വ്വീസുകളാണ് മുടങ്ങുന്നത്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം കെഎസ്ആര്‍ടിസിയെ നഷ്ടത്തിലേയ്ക്കുമാണ് നയിക്കുന്നത്. മുടങ്ങുന്നതില്‍ കൂടുതലും ദീര്‍ഘ ദൂര സര്‍വ്വീസുകളാണ്. നിലവില്‍ ഡിപ്പോയില്‍ ഇരുപത്തിയാറ് കണ്ടക്ടര്‍മാരുടേയും, പതിനഞ്ച് ഡ്രൈവര്‍മാരുടേയും കുറവാണുള്ളത്. ഇതുകൂടാതെ മെക്കാനിക്ക് മാരുടേയും കുറവുണ്ട്. യഥാസമയം ബസുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ആഴ്ച ഇവിടെ നിന്നും 'മിന്നല്‍' ബസ് സര്‍വ്വീസ് ആരംഭിച്ച ദിവസം തന്നെ ലഭിച്ചത് ഇരുപതിനായിരം രൂപയാണ്. ഈ സര്‍വ്വീസിലേയ്ക്ക് നാല് ജീവനക്കാര്‍ മാറിയപ്പോള്‍ മറ്റ് സര്‍വ്വീസുകള്‍ മുടങ്ങുകയും ചെയ്തു. ജീവനക്കാരുടെ എണ്ണക്കുറവില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നതിനാല്‍ അരലക്ഷത്തിലധികം രൂപയാണ് ഡിപ്പോയ്ക്ക് നഷ്ടമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.