മറയൂര്‍: സ്വകാര്യ വ്യക്തി അനധികൃതമായി മൂന്നര ഏക്കറോളം വരുന്ന ഭൂമി കയ്യേറി. മറയൂര്‍ ആലത്തൂര്‍ മാശി പ്രദേശത്ത് മൂന്നര ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറിയത്. കോതമംഗലം സ്വദേശി ആബേലിന്റെ മകന് സാബുവാണ്ഭൂമി കയ്യേറി കപ്പക്കൃഷി നടത്തി വരുന്നത്. ഈ പ്രദേശത്ത് സാബുവിന്റെ ഉടമസ്ഥതയില്‍ 20 ഏക്കറോളം ഭൂമിയുണ്ട്. ഇതു കൂടാതെയാണ് മൂന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഇയാള്‍ കൃഷി ചെയ്യുന്നത്.ഒരു സെന്റ് പോലും ഭൂമിയില്ലാത്തവര്‍ അഞ്ചുനാട്ടില്‍ ഏറെയാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് മൂന്ന് ഏക്കര്‍ കയ്യേറി സ്വകാര്യ വ്യക്തി കൃഷി ചെയ്തു വരുന്നത്.സര്‍ക്കാര്‍ ഭൂമി കൈയേറി കൃഷി ചെയ്യുമ്പോഴും കയ്യേറ്റത്തിനെതിനെ ഒരു നടപടിയും സ്വീകരികരിക്കാതെമൗനം പാലിക്കുകയാണ് അധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: