സ്വാശ്രയ മെഡിക്കല്‍ ഫീസ് ; സര്‍ക്കാരിന്റെ വിശദീകരണം തേടി

Wednesday 5 July 2017 9:46 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ സീറ്റൊഴികെയുള്ളവയില്‍ ഫീസ് നിര്‍ണയിച്ച നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് കെഎംസിടി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജുകളാണ് കോടതിയെ സമീപിച്ചത്. ഫീസ് നിര്‍ണയത്തിനായി ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് ഗസറ്റിലും, ഇതിനുള്ള ഓര്‍ഡിനന്‍സും വിജ്ഞാപനം ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മെഡിക്കല്‍ ഫീസ് നിര്‍ണയിക്കാന്‍ സമിതി രൂപീകരിച്ച് പുറത്തിറക്കിയ ഓര്‍ഡിനന്‍സും ആ സമിതി നിശ്ചയിച്ച് ഉത്തരവിട്ട ഫീസ് ഘടനയും റദ്ദാക്കണം. നിയമ പിന്‍ബലമില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സിന് നിലനില്‍പ്പില്ല. അതിനാല്‍, ഫീസ് നിര്‍ണയ സമിതിക്ക് സാധുതയില്ല. കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കില്ല. മാനേജ്‌മെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.