മത്സ്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ അഴിമതി

Wednesday 5 July 2017 9:52 pm IST

കഴിമ്പ്രം: പള്ളിപ്രം മത്സ്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയ ഭരണസമിതി രാജിവെക്കണമെന്നും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മത്സ്യത്തൊഴിലാളി സെല്‍ വലപ്പാട് പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംഘത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ മത്സ്യഫെഡ് മെമ്മോ നല്‍കിയ സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കന്‍ കോണ്‍ഗ്രസ്സ് ഭരണ സമിതി തയ്യാറാകണം. കഴിമ്പ്രം സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് സഹകരണ സംഘത്തിനു സമീപം പോലീസ് തടഞ്ഞു. നടന്ന ധര്‍ണ്ണ ബി.ജെ.പി നാട്ടിക മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധന്‍ പറങ്ങട്ടാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ബിന്ദു രാജു അധ്യക്ഷത വഹിച്ചു. എന്‍.കെ ദീതീഹരന്‍, ഷൈന്‍ നെടിയിരിപ്പില്‍, എന്‍.കെ കണ്ണന്‍, ശ്യാമള പ്രേമദാസ്, രശ്മി ബിജു, സജിത സുഭാഷ്, ഷിജു തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.