പി.ടി. ഉഷ മുന്നില്‍ത്തന്നെ

Wednesday 5 July 2017 10:22 pm IST

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ മുന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ നേട്ടത്തെ വെല്ലുവിളിക്കാന്‍ ഒരാള്‍ ഇനിയും വളര്‍ന്നിട്ടില്ല. 1993 മുതല്‍ 1998 വരെ നീണ്ടുനിന്ന 15 വര്‍ഷത്തെ കരിയറില്‍ ഉഷ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് നേടിയെടുത്ത മെഡലുകളുടെ എണ്ണം ചില്ലറയൊന്നുമല്ല. അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി മൊത്തം 23 മെഡലുകള്‍. അതില്‍ 14 സ്വര്‍ണം, ആറ് വെള്ളി, മൂന്ന് വെങ്കലം. 22 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്ത രാജ്യങ്ങളുടെ മൊത്തം മെഡല്‍ നേട്ടമെടുത്താല്‍ ഉഷയുടെ നേട്ടം 12-ാം സ്ഥാനത്ത്. ആ ഉഷ ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത് ഇന്ത്യന്‍ ടീമിന്റെ പരിശീലകയായിട്ടാണ്. ഉഷ സ്‌കൂളില്‍ നിന്നുള്ള ടിന്റു ലൂക്കയും ജിസ്‌ന മാത്യുവും ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുണ്ട്. 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് പി.ടി. ഉഷ തന്റേതു മാത്രമാക്കി മാറ്റിയിരുന്നു. അന്ന് ഉഷ നേടിയത് ഒന്നും രണ്ടും മൂന്നും സ്വര്‍ണ്ണമല്ല, അഞ്ചെണ്ണം. ഒപ്പം ഒരു വെങ്കലവും. ഇതോടെ ഏഷ്യയുടെ സ്പ്രിന്റ് റാണിയെന്ന പട്ടവും ഉഷ സ്വന്തമാക്കി. പിന്നീട് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ട്രാക്ക് ഭരിച്ചത് പയ്യോളി എക്‌സ്പ്രസായിരുന്നു. ഭുവനേശ്വറില്‍ കണ്ടുമുട്ടിയ ഉഷയ്ക്ക് പറയാനുണ്ടായിരുന്നത് കലിംഗ സ്‌റ്റേഡിയത്തിലെ ട്രാക്കിനെക്കുറിച്ചായിരുന്നു. നിരവധി മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കലിംഗ സ്‌റ്റേഡിയത്തിലെതാണ് താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ചതെന്നാണ് സ്പ്രിന്റ് റാണി പറഞ്ഞത്. ഉഷയുടെ മെഡലുകള്‍ 1983- കുവൈറ്റ് - ഒരു സ്വര്‍ണം (400 മീറ്റര്‍) ഒരു വെള്ളി (200 മീറ്റര്‍) 1985- ജക്കാര്‍ത്ത - അഞ്ച് സ്വര്‍ണം- (100, 200, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡിര്‍സ്, 4-400 റിലേ), ഒരു വെള്ളി (4100 റിലെ) 1987- സിംഗപ്പൂര്‍ - മൂന്ന് സ്വര്‍ണം (400, 400 മീ.ഹര്‍ഡില്‍സ്, 4-400 റിലേ) രണ്ട് വെള്ളി (100, 4-400 മീറ്റര്‍ റിലേ) 1989- ന്യൂദല്‍ഹി -നാല് സ്വര്‍ണം (200, 400, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4-400 റിലേ) രണ്ട് വെള്ളി (100 മീറ്റര്‍, 4-100 റിലേ) 1998- ഫുകുവോക്- ഒരു സ്വര്‍ണം (4-100 റിലേ), ഒരു വെള്ളി (4400 റിലെ), രണ്ട് വെങ്കലം (200, 400 മീറ്റര്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.