കെഎച്ച്എൻഎക്ക് പുതിയ ലോഗോ

Thursday 6 July 2017 10:13 am IST

ഡിട്രോയിറ്റ്: അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് പുതിയ ലോഗോ. ചക്രത്തിനുള്ളിൽ ശംഖും വിടർന്ന താമരയും ആലേഖനം ചെയ്തിരിക്കുന്നു . ശംഖ് വിഷ്ണുവിനെയും താമര ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. മുകളിൽ സംഘടനയുടെ ആപ്‌ത വാക്ക്യം മലയാളത്തിലും താഴെ പേര് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട് . മത്സരത്തിലൂടെയാണ് പുതിയ ലോഗോ തെരഞ്ഞെടുത്തത് .ട്രസ്റ്റി ബോർഡ് അംഗം പ്രസന്നൻ പിള്ള ജോയിന്റ് സെക്രട്ടറി കൃഷ്ണ രാജ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന മത്സരത്തിൽ പതിനഞ്ച് പേര്‍ പങ്കെടുത്തു . മിഷിഗണിലെ നിന്നുള്ള ശ്രീകാന്ത് ശ്രീധരൻ വരച്ച ലോഗോ ആണ് തെരഞ്ഞെടുത്തത് . 250 ഡോളർ സമ്മാനമുള്ള മത്സരമായിരുന്നു . കെഎച്ച്എൻഎ കണ്‍‌വെന്‍ഷന്റെ സമാപന ദിവസം ലോഗോ പ്രകാശനം ചെയ്‌തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.