വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

Thursday 6 July 2017 10:54 am IST

കാസര്‍കോട്: 2017 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ മുഴുവനാളുകളേയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ പ്രത്യേക പദ്ധതി പ്രകാരം 31 വരെ ബൂത്തുതല ഓഫീസര്‍മാരുടെ സഹായത്തോടെ ഒരോ പോളിംഗ് സ്റ്റേഷനിലും ഇനിയും പേര് ചേര്‍ത്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇവരുടെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി ബൂത്തുതല ഉദ്യോഗസ്ഥര്‍ ഗൃഹസന്ദര്‍ശനം നടത്തും. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പ്രചരണ ദിവസങ്ങളായ എട്ടിനും 22 നും പൊതുജനങ്ങള്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പ് വരുത്താം. ഈ മാസം ലഭിക്കുന്ന അപേക്ഷകള്‍ ആഗസ്റ്റ് 31നകം തീര്‍പ്പ് കല്പിക്കും. കളക്ടറേറ്റിലും താലൂക്കോഫിസിലും പ്രവര്‍ത്തിക്കുന്ന വോട്ടര്‍ സഹായ വിജ്ഞാന കേന്ദ്രങ്ങള്‍ വഴിയും സൗജന്യമായി അപേക്ഷ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.