ഭൂഖണ്ഡാന്തര മിസൈല്‍ യുഎസിനുള്ള സ്വാതന്ത്ര്യദിന സമ്മാനം

Thursday 6 July 2017 11:34 am IST

പോംഗ്യാംഗ്: കഴിഞ്ഞ ദിവസം പരീക്ഷിച്ച അണുവായുധ ഭൂഖണ്ഡാന്തര മിസൈല്‍ യുഎസിനുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യു എസ് സ്വാതന്ത്ര്യ ദിനമായ ജൂലൈ 4 നാണു ദീര്‍ഘദൂര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. അലാസ്കയും ഹവായും വരെ എത്താന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണത്തെ യുഎസ് ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഉത്തരകൊറിയ ലോകത്തിനു വീണ്ടും ഭീഷണിയായിരിക്കുന്നുവെന്നു പ്രതികരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സന്‍, ഇതിനെതിരെ ആഗോളനടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തര കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനോട് താല്‍പ്പര്യമില്ലെന്നു റഷ്യയും ചൈനയും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.