കൊച്ചി: നടനും എംപിയുമായ ഇന്നസെന്റ് നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്കു വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയും- എന്നാണ് ഫേസ്ബുക്കിലൂടെ റിമ പ്രതികരിച്ചത്.
ഇത്തരമൊരു സമൂഹ്യ വ്യവസ്ഥയുടെ ഭാഗമായാണ് നാം ജീവിക്കുന്നത്. ഇതെല്ലാം മനസ്സിലാകുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. എന്നാല്‍ ഈ ദുരവസ്ഥ ഒരു നാള് മാറുക തന്നെ ചെയ്യുമെന്ന് റിമ കൂട്ടിച്ചേര്‍ത്തു.
മോശം നടികള്‍ സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടുമെന്ന അമ്മയുടെ പ്രസിഡന്റു കൂടിയായ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശമാണ് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഇതിനെതിരെയാണ് റിമ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
സിനിമയില്‍ ഇപ്പോഴും സ്ത്രീ വിവേചനവും പീഡനവും നിലനില്‍ക്കുന്നുണ്ടെന്ന് സിനിമയിലെ വനിതാ സംഘടന വിമന്‍ കളക്ടീവ് പ്രതികരിച്ചിരുന്നു. പുതുമുഖങ്ങള്‍ക്ക് പലതരം ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നടിമാരായ പാര്‍വ്വതിയും റായ് ലക്ഷ്മിയും സ്വന്തം അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: