കോഴിക്കോട്: ദേവികുളം സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സമയം തെറ്റായിപ്പോയെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.
സബ് കലക്ടറെ മാറ്റിയത് വഴി സര്‍ക്കാറിന് അനുകൂലമല്ലാത്ത നിലപാട് ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഇടയാക്കി. ഈ നടപടി സര്‍ക്കാറിന്റെ ഗ്രാഫ് ഉയര്‍ത്തിയോ താഴ്ത്തിയോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കനുള്ള തീരുമാനം റവന്യൂ വകുപ്പിന്റേതാണ്. ഏത് ഉദ്യോഗസ്ഥന് വന്നാലും നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രകാശ് ബാബു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: