സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന; ഒരാള്‍ പിടിയില്‍

Thursday 6 July 2017 1:14 pm IST

കുറ്റിപ്പുറം: വിദ്യാര്‍ഥികള്‍ക്ക് വില്‍പനക്ക് കൊണ്ടുവന്ന കഞ്ചാവു പൊതികളുമായി ഒരാള്‍ പിടിയില്‍. കാട്ടക്കല്‍ കരയില്‍ സ്വദേശിയായ നമ്പന്‍കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (19)ആണ് കുറ്റിപ്പുറംഎക്‌സൈസിന്റെ പിടിയിലായത്. മാല മോഷണം ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയായ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഫോണ്‍ മുഖാന്തിരം ആവശ്യപ്പെടുന്നവര്‍ക്ക് കഞ്ചാവ് ഇയാള്‍ നേരിട്ട് എത്തിച്ചു കൊടുക്കുകയാണ് പതിവ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് കൂടുതലായും ആവശ്യക്കാര്‍. 300, 500 രൂപകള്‍ക്ക് വില്‍ക്കാനായി ചെറിയ പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, പ്രിവന്റിംങ് ഓഫീസര്‍ വി.ആര്‍.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, ഹംസ, ഷിഹാബുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.