മോദിയുമായുള്ള കൂടിക്കാഴ്ച ചൈന റദ്ദാക്കി

Thursday 6 July 2017 2:49 pm IST

ന്യൂദല്‍ഹി: ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചൈന റദ്ദാക്കി. സിക്കിം അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്ത സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമല്ലയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന കൂടിക്കാഴ്ച റദ്ദാക്കിയത്. ജർമനിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ നാളെ കൂടിക്കാഴ്ച നടത്താനാണ് മോദിയും ചൈനയുടെ പ്രസിഡന്റ് സീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ നിലപാട് വിദേശകാര്യമന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ ജര്‍മനിയിലെത്തും. സിക്കിമിനോട് ചേർന്നുള്ള ചൈനീസ് അതിർത്തിയിലേക്ക് ഇന്ത്യ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ചൈനീസ് അതിർത്തിയിലെ നാഥുലാ ചുരം ചൈന അടച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ദോക്‌ലയില്‍ 2012ൽ ഇന്ത്യ നിർമ്മിച്ച രണ്ട് ബങ്കറുകൾ നീക്കണമെന്ന് ജൂൺ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങൾ സന്ധിക്കുന്ന മേഖലയിലാണ് ബങ്കറുകൾ നിർമ്മിച്ചത്. ഈ പ്രദേശം തങ്ങളുടേതാണെന്നും ഇന്ത്യയ്ക്കും ഭൂട്ടാനും അവകാശമില്ലെന്നുമാണ് ചൈനയുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.