ന്യൂദല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ 96-ാം സ്ഥാനത്തെത്തി. 21 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണിത്. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്ക്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരുന്ന വിജയപരമ്പരയാണ് റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചത്. രണ്ട് വര്‍ഷത്തിനിടെ 77 റാങ്കുകളാണ് ഇന്ത്യ മുന്നോട്ട് കയറിയത്. ഈ കാലയളവില്‍ കളിച്ച 15 മത്സരങ്ങളില്‍ 13 എണ്ണത്തിലും ഇന്ത്യ ജയം കണ്ടിരുന്നു. അവസാന എട്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: