അഞ്ചല്‍: നക്ഷത്ര ആമയുമായി മൂന്നംഗ സംഘത്തെ വനപാലകര്‍ പിടികൂടി. അഞ്ചല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്.ജയന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്.
കടയ്ക്കല്‍ ആല്‍ത്തറമൂട്, പാലമുക്ക് ഭാഗത്ത് നിന്നും വില്‍പ്പനയ്ക്കായി കൊണ്ടു നക്ഷത്രആമയെയാണ് പിടികൂടിയത്.
കുളത്തൂപ്പുഴ നെടുവമണൂര്കവ് മൂട്ടുംപുറത്തുവീട്ടില് തോമസ്.ജെ(42), പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്.എ.എസ്(38), നെടുമങ്ങാട് അന്സിമന്സിലില് അബ്ദുല്‍ സലാം(58) എന്നിവരേയും അവര്‍ സഞ്ചരിച്ചിരുന്ന റിനോള്ഡ്ഡസ്റ്റര് കാറും വനപാലകര്‍ പിടികൂടി. റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.നൗഷാദ്, സി.വി.ബിജു, എ.സുരേഷ്—കുമാര്‍, ഫോറസ്റ്റ് വാച്ചര്‍ ജി.ആര്.രതീഷ്—കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: