ചൈനയുമായി കൂടിക്കാഴ്ച ആലോചിച്ചിട്ടില്ല: ഇന്ത്യ

Thursday 6 July 2017 6:42 pm IST

ന്യൂദല്‍ഹി: ആലോചിക്കാത്ത കൂടിക്കാഴ്ചയാണ് നടക്കില്ലെന്ന് ചൈന പറയുന്നതെന്ന് ഇന്ത്യയുടെ ചുട്ടമറുപടി. ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് കൂടിക്കാഴ്ച നടത്തില്ലെന്ന ചൈനയുടെ നയതന്ത്രഭീഷണിക്കാണ് ഇന്ത്യ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. മോദി-ജിന്‍പിംഗ് കൂടിക്കാഴ്ച ആലോചിച്ചിട്ടില്ല. അത്തരമൊരു പരിപാടി നേരത്തെ ആലോചിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ല്യ അറിയിച്ചു. ഹാംബര്‍ഗില്‍ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, യുകെ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി മാത്രമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മോദിയുമായി ഷി ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തില്ലെന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ചൈന പറഞ്ഞിരുന്നു. ഡോക ലാമില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെയാണ് ചൈന നയതന്ത്രഭീഷണിയുമായി രംഗത്ത് വന്നത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വ്യാഴാഴ്ച രാത്രിയാണ് ഹംബര്‍ഗില്‍ എത്തുന്നത്. ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ എന്ന നിലയിലാണ് ഷി ചിന്‍പിംഗും മോദിയും ഹാംബര്‍ഗില്‍ എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.