പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു

Thursday 6 July 2017 7:15 pm IST

പയ്യന്നൂര്‍: കരിവെള്ളൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. കരിവെള്ളൂര്‍ ഓണക്കുന്നിലെ തോട്ടിച്ചാലില്‍ ടി.പി.രവീന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒരു പവന്‍ തൂക്കം വരുന്ന മാല, രണ്ട് പവന്റെ രണ്ട് മാലകള്‍, ഒരു ഡയമണ്ട് മോതിരം, ആറ് സ്വര്‍ണമോതിരങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടുടമ രവീന്ദ്രന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 30 ന് വീട് പൂട്ടി കോഴിക്കോടേക്ക് പോയതായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ സഹോദരന്‍ വീട് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.