കണ്ണൂര്‍: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൂപ്രീംകോടതി വിധി അനുസരിച്ചുളള വേതന വ്യവസ്ഥ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തിവരുന്ന സമരം എട്ട് ദിവസം പിന്നിട്ടു. ധനലക്ഷ്മി, കൊയിലി, സ്പെഷ്യാലിറ്റി, ആശിര്‍വാദ്, തളിപ്പറമ്പ് ലൂര്‍ദ് എന്നീ ആശുപത്രികളിലാണ് നഴ്സുമാരുടെ സമരം നടക്കുന്നത്.
ജില്ലയിലെ അഞ്ച് പ്രമുഖ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തിവരുന്ന സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും താളംതെറ്റിച്ചു കഴിഞ്ഞു. രോഗികള്‍ സമരം കാരണം ദുരിതത്തിലായി. പല ആശുപത്രികളിലും ഐപിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥികളേയും മറ്റും മണിക്കൂറുകളോളം ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. സമരം ചെയ്ത നഴ്സുമാര്‍ അതത് ആശുപത്രികള്‍ക്ക് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: