കണ്ണൂര്‍: അനധികൃതമായി സൂക്ഷിച്ച 117 കുപ്പി വിദേശ മദ്യം സിറ്റി പോലീസ് പിടികൂടി. ആയിക്കര ദണ്ഡുമാരിയമ്മന് കോവിലിനു സമീപത്തെ പറമ്പില്‍ നിന്നാണ് ചാക്കുകളില്‍ സൂക്ഷിച്ച മദ്യക്കുപ്പികള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുലത്തില്‍ കെ.രാജേഷിനെ പോലീസ് അറസ്റ്റ് ചെയതു. 375 മില്ലിയുടെ 94 കുപ്പിയും 500 മില്ലിയുടെ 23 കുപ്പിയുമാണ് പിടികൂടിയത്. അഡീഷണല്‍ എസ്ഐ ദിനേശ്ബാബു, പോലീസ് ഉദ്യോഗസ്ഥരായ അഭിജിത്ത്, മഹേഷ്, മിഥുന്, സുമേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: