മയ്യില്‍: കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.താഹിറിനെതിരെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കെ.എം.പി.സെറീനയാണ് വിജയിച്ചത്. ആകെയുള്ള പതിനാറംഗ ഭരണസമിതിയില്‍ സെറീനക്ക് 9 വോട്ട് ലഭിച്ചു. എല്‍ഡിഎഫിന്റെ അഞ്ച് അംഗങ്ങളും ബിജെപിയുടെ ഒര് അംഗവും പിന്തുണച്ചതോടെയാണ് സെറീന പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് അംഗങ്ങളുള്ള കോണ്‍ഗ്രസ്സില്‍ നിലവിലെ വൈസ് പ്രസിഡണ്ട് ഒഴികെയുള്ള രണ്ടുപേരും സെറീനയെ പിന്തുണച്ചു. ലീഗ് വിമതയുടെ പേര് നിര്‍ദ്ദേശിച്ചതും കോണ്‍ഗ്രസ് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: