വെടിക്കെട്ടപകടം: കരാറുകാരനെ റിമാന്‍ഡു ചെയ്തു

Thursday 6 July 2017 8:19 pm IST

മുഹമ്മ: കായിപ്പുറം കരിന്താകരയ്ക്കല്‍ ശ്രീഘണ്ഠകര്‍ണ്ണ സ്വാമി കുടുംബ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവ ചടങ്ങിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ കാരാറുകാരന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാര്‍ത്തിക നിവാസില്‍ സുരേന്ദ്രനെ(57) റിമാന്‍ഡ് ചെയ്തു. സ്‌ഫോടക വസ്തുവായ കരിമരുന്ന് സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മതിയായ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരിലും അശ്രദ്ധയും സുരക്ഷിതമില്ലാത്ത നിലയില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ചതിന് മുഹമ്മ പോലീസും അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു കണ്ടെടുത്തതിനാല്‍ മാരാരിക്കുളം പോലീസും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സയന്റിഫിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.