ബാങ്കുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് 78 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളുകളെ കുത്തിനിറച്ചും വന്‍തോതില്‍ സാധനങ്ങള്‍ നിറച്ചും അപകടാവസ്ഥയിലായിരുന്നു ട്രക്കിന്റെ യാത്ര.
തലസ്ഥാനമായ ബാങ്കുയില് നിന്ന് 300 കിലോമീറ്റര്‍ വടക്ക്-കിഴക്ക് മാറിയാണ് അപകടമുണ്ടായത്. ആഴ്ചച്ചന്തയുള്ള ദിവസമാണ് മാലോം ഗ്രാമത്തിലേക്ക് ഈ ട്രക്ക് സര്‍വ്വീസ് നടത്തുന്നത്. ഓവര്‍ലോഡുമായി അമിത വേഗത്തിലാണ് ട്രക്ക് സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: