ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ബിജെപി എംപി ഡോ. സുബ്രഹ്മണ്യന് സ്വാമി ഹര്‍ജി നല്കി. ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.
അന്വേഷണത്തിലുണ്ടാകുന്ന താമസം നീതിക്കേറ്റ കളങ്കമാണെന്നും സ്വാമി ഹര്‍ജിയില്‍ പറയുന്നു.
സിബിഐ, ഐബി, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ചേര്‍ന്നുള്ള സംഘം അന്വേഷിക്കണമെന്നും അതിന് ദല്‍ഹി ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: