മോദിക്ക് സമ്മാനം സൈനികരുടെ ചിത്രം

Thursday 6 July 2017 9:19 pm IST

1. ഇസ്രായേലിലെ ഹൈഫയിലുള്ള ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിക്കുന്നു. 2. നരേന്ദ്രമോദിക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചിത്രം സമ്മാനിക്കുന്നു

ടെല്‍അവീവ്: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അപൂര്‍വ്വ സമ്മാനം. 1917 ഡിസംബര്‍ പതിനൊന്നിന് എടുത്ത, ജറുസലേം പള്ളിയെ മോചിപ്പിക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് മുന്‍പിലായി ഇന്ത്യന്‍ സൈന്യം അടിവച്ചടിവച്ചു നീങ്ങുന്നതിന്റെ അപൂര്‍വ്വചിത്രമാണ് അത്.

സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്നലെ മോദിയും നെതന്യാഹുവും ചേര്‍ന്ന് ദോര്‍ കടല്‍ത്തീരവും ഹൈഫ സെമിത്തേരിയും സന്ദര്‍ശിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് മരണമടഞ്ഞ ഇന്ത്യന്‍ സൈനികരെ സംസ്‌ക്കരിച്ചിരിക്കുന്നത് ഹൈഫ ശ്മശാനത്തിലാണ്. ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തില്‍ മോദി പുഷ്പചക്രം സമര്‍പ്പിച്ചു. ഹൈഫയിലെ വീരനായകന്‍ മേജര്‍ ദള്‍പത് സിങ്ങിന്റെ ശവകുടീരത്തില്‍ മോദി ഫലകം അനാച്ഛാദനം ചെയ്തു.

ധീരനായ ഇന്ത്യന്‍ സൈനികനെ ആദരിക്കുന്നതു വഴി ഞാന്‍ അങ്ങേയറ്റം ബഹുമാനിതനായിരിക്കുന്നു. മോദി സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.
കടലോരത്ത് ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റ് മോദി സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.