മട്ടന്നൂര്‍: മഴക്കാല രോഗങ്ങള്‍ തടയുന്നതിന് മട്ടന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. രാവിലെ ആരംഭിച്ച ശുചീകരണം ഉച്ചവരെ നീണ്ടുനിന്നു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍, നാഗവളവ് യൂണിറ്റി ടിടിഐ, പഴശിരാജാ എന്‍എസ് എസ് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, പോളിടെക്നിക്ക്, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ശുചീകരണത്തില്‍ പങ്കാളികളായി. ഐബി, സബ് ട്രഷറി, ബസ് സ്റ്റാന്റ് പരിസരം തുടങ്ങിയ പ്രദേശങ്ങളാണ് ശുചീകരിച്ചത്. മാലിന്യം നീക്കം ചെയുകയും കാടുകള്‍ വെട്ടിത്തെളിയിക്കുകയും ചെയ്തു. ഐബി പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് കെ.ഭാസ്കരന് നിര്‍വഹിച്ചു. മട്ടന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എ.വി.ദിനേഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: