തിരുവനന്തപുരം : കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ വനിതാസംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി കെ.കെ.ശൈലജ, ഡി.വിജയകുമാരി, അഡ്വ.സന്ധ്യശേഖര്‍ (മഹിളാമോര്‍ച്ച), പി.സതീദേവി, സൂസന്‍കോടി (ജനാധിപത്യ മഹിളാ അസോസിയേഷന്), ബിന്ദു കൃഷ്ണ (മഹിളാ കോണ്‍ഗ്രസ്), കമല സദാനന്ദന്, ജെ.ചിഞ്ചുറാണി (മഹിളാ സംഘം), നൂര്‍ബിന റഷീദ് (വനിതാ ലീഗ്), അഡ്വ.ശാന്തമ്മ തോമസ് (വനിതാ കേരള കോണ്‍ഗ്രസ്), ഷീബ ലിയോണ്‍ (എന്‍എംസി), നസീമ ഷാജഹാന് (കേരള കോണ്‍ഗ്രസ്-ബി), ഡി.ആര്.സെല്‍മി (മഹിളാജനതാദള്‍), പത്മിനി (എന്‍എംസി-എന്‍സിപി), ഡെയ്സി ജേക്കബ് (വനിതാ കേരള കോണ്‍ഗ്രസ്-ജേക്കബ്), സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, വനിതാ വികസന കോര്പ്പറേഷന് എംഡി വി.സി.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: