തൃശൂര്‍: തൃശൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. ശക്തന് നഗറില്‍ നിന്നു രണ്ട് കിലോ കഞ്ചാവ് തൃശൂര്‍ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. സൂര്യനെല്ലി സ്വദേശി സുരേഷ്, വാല്പാറ സ്വദേശി രമേഷ് എന്നിവര്‍ രണ്ട് കിലോ നൂറു ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി പിടിയിലായി. തൃശൂര്‍ പട്ടണത്തില്‍ നിന്നു മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 10 കിലോ കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. ഒരു വാഹനവും അഞ്ച് പ്രതികളേയും ഒരു മാസത്തിനുള്ളില്‍ പിടികൂടിയിട്ടുണ്ട്. ആദിവാസി ഊരുകളില്‍ മലദൈവങ്ങള്‍ക്ക് കാണിക്ക അര്‍പ്പിക്കുന്ന മുന്തിയ ഇനം കഞ്ചാവാണ് ശക്തന് നഗറില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.ജി.അജയകുമാര്‍ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ കെ.സജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഷാഡോ എക്സൈസും തൃശൂര്‍ റേഞ്ച് എക്സൈസും സംയുക്തമായാണ് കഞ്ചാവ് വേട്ട നടത്തിയത്. കെ.ജി.ജയചന്ദ്രന്, ദക്ഷിണാമൂര്‍ത്തി, എം.എസ്.സജി, കൃഷ്ണപ്രസാദ്, ഫിജോ, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: