മാവേലിക്കര: പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകത്തിലൂടെ മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ അവസരം. ഇതിനുള്ള അപേക്ഷ 10ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.
അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂള്‍/ കോമ്പിനേഷനുകള്‍ മാത്രമെ ഓപ്ഷനുകളായി തെരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു.
സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടി തയ്യാറാക്കുന്ന പുതിയ റാങ്ക് ലിസ്റ്റനുസരിച്ച് ഈ അപേക്ഷകരെ വീണ്ടും പ്രവേശനത്തിനായി പരിഗണിക്കും. എന്നാല്‍ അപേക്ഷ പുതുക്കാതിരുന്നാല്‍ അലോട്ട്മെന്റിന് വേണ്ടി പരിഗണിക്കില്ല.
നേരത്തെ അപേക്ഷ നല്‍കാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിനു വേണ്ടി അപേക്ഷ നല്‍കാം. സിബിഎസ്ഇയുടെ സ്കൂള്‍ തല പരീഷയില് യോഗ്യത നേടിയവരെയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക. എന്നാല്‍ നിലവില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഈഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. പുതുക്കല്‍ ഫോറം നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്കൂളിലാണ് നല്‍കേണ്ടത്.
ഇതുവരെയും അപേക്ഷ നല്കാന് കഴിയാത്തവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം.
ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളുടെ ഡാറ്റാഎന്‍ട്രി, വെരിഫിക്കേഷന് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 11ന് രാവിലെ 11ന് മുമ്പായി പൂര്‍ത്തീകരിച്ച് സപ്ലിമെന്ററി ഡാറ്റാഅപ്ലോഡ് കണ്ഫര്മേഷന് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ കണ്ഫര്മേഷന് പൂര്‍ത്തീകരിക്കുന്ന സ്കൂളുകളില്‍ നിന്നും അപ്ലോഡ് ചെയ്യപ്പെട്ട അപേക്ഷകള്‍ മാത്രമെ സ്പ്ലിമെന്ററി അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: