ന്യൂദല്‍ഹി: അഫ്ഗാന്-പാക്കിസ്ഥാന് മേഖലയുടെ അതിര്‍ത്തിയില്‍ പ്രക്ഷേപണം ചെയ്യാന്‍ 100 കിലോവാട്ടിന്റ 2 പുതിയഷോര്ട്ട്വേവ് ഡിജിറ്റല്‍ പ്രസരണികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി നായിഡുഅറിയിച്ചു.
കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാധ്യമയൂണിറ്റുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്‍ഡമാനിനും നിക്കോബാറിനും വേണ്ടി, പുതിയ 100 വാട്ട് എഫ്എം ട്രാന്‍സ്മിറ്റര്‍ ഈ സാമ്പത്തിക വര്‍ഷംഅവസാനത്തോടെ കാര്‍ നിക്കോബാറില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസാരണം മെച്ചപ്പെടുത്തുന്നതിന് ദാമനില്‍ 3 കിലോവാട്ട്എഫ്എം ട്രാന്‍സ്മിറ്ററിനു പകരം 6 കിലോവാട്ട് എഫ്എം ട്രാന്‍സ്മിറ്റര്‍ മാറ്റി സ്ഥാപിക്കും. അതുപോലെ കാരൈക്കാല്, പുതുച്ചേരി എന്നിവിടങ്ങളില്‍ 6 കിലോവാട്ട് എഫ്എം ട്രാന്സ്മിറ്ററിനുപകരം 10 കിലോവാട്ട് എഫ്എം ട്രാന്‍സ്മിറ്ററും മാറ്റി സ്ഥാപിക്കും.
കേന്ദ്ര സഹമന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ റാഥോഡ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ലെഫ്. ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ്മുഖി, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറിഎന്‍. കെ. സിന്‍ഹ, കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികള്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: