പെരിന്തല്‍മണ്ണ: മലബാര്‍ ദേവസ്വം എംപ്ലോയിസ് സംഘിന്റെ ആഭിമുഖ്യത്തില്‍ സമര പ്രഖ്യാപന കണ്വെന്ഷന് നടത്തി. അങ്ങാടിപ്പുറം മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു.
ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്വെന്ഷന് ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷനായി. കെ.സുധാകരന്. വി.തങ്കമോഹനന്‍, ജഗത്, എം.വി.നാരായണന് കണക്കറായി, നാരായണന് നമ്പൂതിരി, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി ഉണ്ണികൃഷ്ണന് നമ്പൂതിരി പാലക്കാട്(പ്രസിഡന്റ്), വാസുദേവന്‍ നമ്പൂതിരി കോഴിക്കോട്, എം.വി.നാരായണന് മലപ്പുറം, മഹേശ്വരന് കോഴിക്കോട്, ശശികുമാര്‍ പാലക്കാട്(വൈസ് പ്രസിഡന്റുമാര്‍), കെ.സുധാകരന് പാലക്കാട്(ജനറല്‍ സെക്രട്ടറി), തങ്കമോഹനന്‍ പട്ടാമ്പി, ക്യഷ്ണന് നമ്പൂതിരി കോഴിക്കോട്, സി.വി.രാജേഷ് കണ്ണൂര്‍, വേണുനാഥ് കോഴിക്കോട്(സെക്രട്ടറിമാര്‍), ജഗത് കോഴിക്കോട്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: