കുറവിലങ്ങാട്: കുറവിലങ്ങാട് മേഖലയില്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ മരം കടപുഴകിവീണ് മണ്ണയ്ക്കനാട് മേഖലയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പലസ്ഥലങ്ങളിലും കാറ്റില്‍ കൃഷിനാശം ഉണ്ടായി.
മണ്ണയ്ക്കനാട് താഴത്തുവീട്ടില്‍ സരസ്വതി, മഞ്ചേരിക്കടുത്ത് കോളനി കൂട്ടിയാനിയില്‍ ശിവന് എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി മഴക്കൊപ്പം വീശിടയിച്ച ശക്തമായ കാറ്റിലാണ് മരങ്ങള്‍ വീടിനുമുകളില്‍ പതിച്ചത്. ആര്‍ക്കും പരിക്കില്ല. താഴത്തുവീട്ടില്‍ സരസ്വതിയുടെ വീടിന് മുകളിലേക്ക് സമീപത്തുനിന്ന തെങ്ങുവീണ് വീട് രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ്. വീടിന്റെ ഓടുകളും ഭിത്തിയും പുര്‍ണ്ണമായും തകര്‍ന്നു. കുടിയാനിയില് ശിവന്റെ വീട്ടിലേക്ക് സമീപത്തുനിന്ന ആഞ്ഞിലിമരം കാറ്റത്ത് ഒടിഞ്ഞുവീണു. വീടിന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകര്‍ന്ന സ്ഥിതിയിലാണ്. സമീപപ്രദേശങ്ങളില്‍ നിരവധി റബ്ബര്‍മരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗ്രാമപഞ്ചായത്തഗം ശ്യാമളാ മോഹനന്, ബിജെപി, ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: