ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രവൃത്തി ആരംഭിച്ചു

Thursday 6 July 2017 10:07 pm IST

കണ്ണൂര്‍: ഗെയില്‍ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവൃത്തികള്‍ ആരംഭിച്ചു. കോഴിക്കോട് കിനാലൂരിലും കണ്ണൂര്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ ബാവുപ്പറമ്പിലുമാണ് പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഗെയില്‍ കമ്പനിയുടെ ചാലോട് പട്ടാനൂര്‍ കൊളപ്പയിലെ പൈപ്പ് സ്റ്റോക്ക്‌യാര്‍ഡില്‍ നിന്നും പൈപ്പുകള്‍ കിനാലൂരിലേക്ക് കടത്തിത്തുടങ്ങി. ഈയാഴ്ച തന്നെ കുറുമാത്തൂര്‍ ബാവുപറമ്പിലും പൈപ്പുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.