കണ്ണൂര്‍: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി മേഖലാ ഓഫീസിന് നാഥനില്ലാതായിട്ട് ആഴ്ചകള്‍ പിന്നിടുന്നു. റീജിണല്‍ ഡെപ്യൂട്ടി ഡയരക്ടറുടെ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. റീജിണല്‍ ഡെപ്യൂട്ടി ഡയരക്ടറുടെ കീഴിലുളള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. നൂറുകണക്കിന് അധ്യാപകരുടെ സര്‍വ്വീസ് കാര്യങ്ങളും വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങളും ഇതു കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. റീജിണല്‍ ഡെപ്യൂട്ടി ഡയരക്ടറുടെ തസ്തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് വിരമിച്ച ഒഴിവില്‍ പുതിയ ആളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഹയര്‍ സെക്കണ്ടറി മേഖലാ ഓഫീസിന് നാഥനില്ലാത്ത അവസ്ഥ കടുത്ത അനാസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത്. റീജിണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍,അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് കേരള ഹയര്‍സെക്കണ്ടറി ടീച്ചേഴ്സ് യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ഷിഹാബുദ്ദീന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: