കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന തെരുവ്നായ പ്രജനന നിയന്ത്രണ പദ്ധതിയില്‍ വളണ്ടിയര്‍മാരാകാന്‍ താല്‍പ്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. 18നും 50നും ഇടയില്‍ പ്രായമുളള സ്തീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് കുടുംബശ്രീമിഷന് പരിശീലനം നല്‍കും.
പ്രജനന നിയന്ത്രണ പരിപാടിയുടെ ഭാഗമായി രൂപീകരിക്കുന്ന സംരംഭക ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. താല്‍പ്പര്യമുളളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ 14നകം കുടുംബശ്രീ ജില്ലാമിഷന് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ഇമെയില്‍ വഴിയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന് ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04972702080. വിലാസം: കുടുംബശ്രീ ജില്ലാമിഷന്, അശോക ഹോസ്പിറ്റലിന് സമീപം, മൂന്നാംനില, ആര് പി കോംപ്ലക്സ്, കണ്ണൂര്‍ 2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: