തൃക്കൊടിത്താനം: സംരക്ഷണ ഭിത്തിയില്ലാത്ത റോഡ് ഇടിയുന്നത് ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്നു. ചങ്ങനാശ്ശേരി വി.ബി. യുപി സ്കൂളിന് സമീപമുള്ള റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. റോഡിന്റെ തെക്ക് വശം വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണെടുത്തു താഴ്ത്തിയിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞത്. ഈ ഭാഗത്ത് അമ്പത് അടി താഴ്ചയുണ്ട്. സമീപത്ത് ആള്‍താമസവും ഉണ്ട്. നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നതും ഈ റോഡിലൂടെയാണ്. കനത്ത മഴയുള്ളതിനാല്‍ ബാക്കിഭാഗം കൂടി ഇടിഞ്ഞുതാഴാനിടയുണ്ട്.
കോണ്‍ക്രീറ്റു ചെയ്ത് റോഡാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. റോഡിന്റെ ഈ അവസ്ഥ കാരണം നാട്ടുകാര്‍ ഭീതിയിലാണ്. രാത്രിയില്‍ സഞ്ചരിക്കുന്നവരും വഴിതെറ്റിവരുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: