തൊടുപുഴ: മദ്യവില്പ്പനക്കാരന് എക്സൈസ് പിടിയിലായി. കുമാരമംഗലം പാറക്കാലില്‍ മനോജ് (40)ആണ് വാഹന പരിശോധനയ്ക്കിടെ വിദേശ മദ്യവുമായി പിടിയിലായത്.
ബുധനാഴ്ച രാത്രി 9 മണിയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങുന്നത്. ആറ് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. മദ്യംകടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൊടുപുഴ റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രകാശ്, ഉദ്യോഗസ്ഥരായ പ്രതീഷ്, രാജേഷ് കെ സുകുമാരന്‍, കെ കെ മജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിക്കെതിരെ മുമ്പും മദ്യവില്‍പ്പന നടത്തിയതിന് കേസുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: