വൈദ്യുതി തൂണുകളിലെ പരസ്യബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് ഇടയാകുന്നു

Thursday 6 July 2017 10:25 pm IST

മുക്കം:റോഡരികിലെ വൈദ്യുതി തൂണുകളിലെ പരസ്യബോര്‍ഡുകള്‍ വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ച് അപകടങ്ങള്‍ക്ക് ഇടയാകുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതര്‍ കണ്ണടയ്ക്കുന്നു. കഴിഞ്ഞദിവസം കാരശ്ശേരി കരുവോട്ട് ക്ഷേത്രത്തിന് സമീപം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന്‍ തുടയെല്ല് പൊട്ടി ചികിത്സയില്‍ കഴിയുകയാണ്. കാറും ഓട്ടോറിക്ഷയും ബൈക്കും അപകടത്തില്‍പ്പെടാന്‍ കാരണമായത് പരസ്പരം കാണുന്നതിന് മറയായി മാറിയ പരസ്യ ബോര്‍ഡാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏതാനും ബോര്‍ഡുകള്‍ എടുത്തു മാറ്റി. മുക്കം കാരശ്ശേരി കൊടിയത്തൂര്‍ റോഡില്‍ പരസ്യബോര്‍ഡുകളില്ലാത്ത വൈദ്യുതി തൂണുകള്‍ ഇല്ലെന്നു തന്നെ പറയാം. റോഡാകട്ടെ മുഴുവന്‍ വളവും തിരിവുമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളാണ് മത്സരാടിസ്ഥാനത്തില്‍ ഓരോ തൂണിലും മൂന്നും നാലും സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി തൂണുകകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കേബിള്‍ വയര്‍ പോലുള്ളവ എന്തെങ്കിലും സ്ഥാപിക്കുവാനോ മുന്‍കൂട്ടി അനുമതി വാങ്ങി പണം നല്‍കണം. അല്ലാത്തത് നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. എന്നാല്‍അധികതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാല്‍ കച്ചവടക്കാരെല്ലാം യഥേഷ്ടം ഉപയോഗിക്കുകയാണ്. അധികൃതരുടെ കെടുകാര്യസ്ഥതയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.