ചെറുപുഴ: പയ്യന്നൂര്‍, ചെറുപുഴ, ഇരിട്ടി, വിരാജ്പേട്ട, മൈസൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ജെ.സെബാസ്റ്റ്യന്‍ എന്നിവരാണ് നിവേദനം നല്‍കിയത്. മൈസൂര്‍, വിരാജ്പേട്ട ഭാഗങ്ങളില്‍ നിന്നും പകല്‍ സമയം യാത്ര ചെയ്യുന്നവര്‍ക്ക് ഈ സര്‍വീസ് ഏറെ ഉപകാര പ്രദമായിരിക്കും. കൂടാതെ ഈ സര്‍വീസ് ഇരിട്ടിയില്‍ നിന്നും വൈകുന്നേരം 5.30നും ചെറുപുഴയില്‍ നിന്നും രാത്രി 7.30നും പോകുന്ന തരത്തില്‍ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: