പാനൂര്‍: എ.എന്‍.ഷംസീര്‍ എംഎല്‍എ രാജിവെയ്ക്കണമെന്ന് കെകെ.രമ. ടിപി.ചന്ദ്രശേഖരന് വധത്തിലെ കൊലയാളിയുടെ കല്ല്യാണത്തിന് പങ്കെടുത്ത എ.എന്‍.ഷംസീര്‍ തല്‍സ്ഥാനം രാജിവെച്ച് തലശേരി മണ്ഡലത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആര്‍എംപി നേതാവ് കെകെ.രമ ആവശ്യപ്പെട്ടു. ടിപി.ചന്ദ്രശേഖരന് വധത്തില്‍ ഷംസീറിനു പങ്കുണ്ടെന്ന് ആര്‍എംപി നേരത്തെ വ്യക്തമാക്കിയതാണ്. അന്ന്് ആരോപണത്തിനെതിരെ മാനനഷ്ടകേസ് നല്കിയ ഷംസീര്‍ പിന്നീട് കേസില്‍ ഹാജരാകാതെ കേസ് തളളിക്കുകയായിരുന്നു. ടിപിയെ കൊന്നതില്‍ സിപിഎമ്മിന്റെ പങ്ക് സമൂഹമധ്യത്തില്‍ പ്രകടമാകുകയാണ് മുഹമ്മദ് ഷാഫിയുടെ കല്ല്യാണ സല്‍ക്കാരത്തില്‍ ഡിവൈഎഫ്ഐ നേതാവും എംഎല്‍എയുമായ ഷംസീര്‍ പങ്കെടുത്തതിലൂടെയെന്ന് കെകെ.രമ ജന്മഭൂമിയോട് പറഞ്ഞു.പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ സിപിഎം നേതൃത്വം കൊലയാളിയായി കോടതി ശിക്ഷിച്ച പ്രതിയുടെ കല്ല്യാണത്തിന് പോയി സഹായം ചെയ്ത ഷംസീറിനെതിരെ നടപടി എടുക്കുമോ എന്നും കെകെ.രമ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: