കണ്ണൂര്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ 8, 22 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 മണിവരെ ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍പട്ടിക സഹിതം ക്യാമ്പ് ചെയ്യും. പ്രസ്തുത ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങള്‍ (സ്കൂള്‍, കോളേജ്, അംഗന്‍വാടി) ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ക്യാമ്പ് ചെയ്യുന്നതിനായി തുറന്നുകൊടുക്കണമെന്ന് സ്ഥാപന മേധാവികളോട് ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: