കോട്ടയം: ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് സെസ്സ് ചുമത്തുന്നത് ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കി. റബ്ബറിന് സെസ്സ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന റബ്ബര്‍ ആക്ടിലെ സെക്ക്ഷന് 12, ടാക്സേഷന്‍ ലോ (അമന്‍ഡ്മെന്റ്) ആക്ട് 2017 പ്രകാരം അസാധുവായി.
എന്നാല്‍ 1947ലെ റബ്ബര്‍ ആക്ടില്‍ നിഷ്കര്‍ഷിക്കുന്ന മറ്റു വ്യവസ്ഥകള്‍ തുടരും. ലൈസന്‍സികള്‍ നിലവില്‍ സമര്‍പ്പിച്ചു വരുന്ന പ്രതിമാസ റിട്ടേണുകളും വാര്ഷികറിട്ടേണുകളും മുടക്കം കൂടാതെ തുടരണം. ഉത്പന്ന നിര്‍മ്മാതാക്കള്‍ 2017 ജൂലൈ ഒന്നുമുതലുള്ള കാലയളവില്‍ വാങ്ങുന്ന റബ്ബറിന്‘എം ഫോമിലുള്ള റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
എന്നാല്‍ ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്ക് റബ്ബര്‍ കൊണ്ടുപോകുമ്പോള്‍ എന്‍’ഫോം ഉപയോഗിക്കണമെന്നുള്ള നിലവിലെ വ്യവസ്ഥ മാറ്റമില്ലാതെ തുടരുമെന്ന് റബ്ബര്‍ ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: