വനിതകളുടെ ലോങ്ജമ്പില്‍ വെള്ളിയും വെങ്കലവും നേടി ഇന്ത്യയുടെ മലയാൡ താരങ്ങളായ വി. നീനയും നയന ജെയിംസും രാജ്യത്തിന്റെ അഭിമാനങ്ങളായി. വെള്ളിയും വെങ്കലവുമാണ് കോഴിക്കോട് സ്വദേശികളായ ഇവര്‍ നേടിയത്. സ്വര്‍ണ്ണം നേടിയ വിയറ്റ്നാമിന്റെ ബിയു തീ യുവാണ് സ്വര്ണ്ണംനേടിയത്. ദൂരം 6.54മീറ്റര്‍. വെള്ളി നേടിയ നീനയും ഇതേ ദൂരം പിന്നിട്ടു. എന്നാല്‍ മികച്ച രണ്ടാമത്തെ ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണവും വെള്ളിയും തീരുമാനിച്ചത്. 6.44 മീറ്ററായിരുന്നു വിയറ്റ്നാം താരത്തിന്റെ ദൂരം. നീനയുടെ രണ്ടാമത്തെ മികച്ച ദൂരം 6.32 മീറ്ററും.
കോഴിക്കോട് മേപ്പയ്യൂര്‍ വരകില്‍ നാരായണന്റെയും പ്രസന്നയുടെയും മകളായ നീന കഴിഞ്ഞ സീസണില്‍ ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ ആറ് സ്വര്‍ണ്ണവും മൂന്ന് വെങ്കലവും നേടിയിരുന്നു. ഈ സീസണില്‍ ഏഷ്യന്‍ ഗ്രാന്ഡ്പീയില് ഒന്നു വീതം സ്വര്‍ണ്ണവും വെങ്കലവും നേടി. കഴിഞ്ഞ മാസം കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന കൊസാനോവ് മൈമ്മോറിയല്‍ മീറ്റിലും ഈ മിടുക്കി സ്വര്‍ണം നേടിയിരുന്നു.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിനിയായ നയനക്ക് ഇത് ആദ്യ അന്താരാഷ്ട്ര മെഡലാണ്. സ്കൂള്‍ കായികമേളകളില്‍ മിന്നിത്തിളങ്ങിയ താരമായിരുന്ന നയന ഇടയ്ക്ക് നിറം മങ്ങിയെങ്കിലും ഭുവനേശ്വറില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ്നടത്തിയത്. അജിത് കുമാറിന്റെ പരിശീലക മികവില്‍ നയന ജെയിംസ് ഫെഡറേഷന് കപ്പില്‍ നീനയെ പിന്നിലാക്കി സ്വര്‍ണ്ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: