ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടിയ മന്‍പ്രീത് കൗറിന്റേത് വന്‍ തിരിച്ചുവരവ്. പ്രസവശേഷം വിശ്രമത്തിലായിരുന്ന മന്‍പ്രീതിന് ഇത് ആദ്യ ഏഷ്യന്‍ മീറ്റ് സ്വര്‍ണമാണ്. 18.28 മീറ്റാണ് ഈ പഞ്ചാബുകാരി ഷോട്ട് പായിച്ചത്.
ഈ വര്‍ഷം ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയാണ് മനപ്രീത് തന്റെ തിരിച്ചു വരവറിയിച്ചത്. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഈ താരം യോഗ്യത നേടിയിരുന്നു. 18.86 മീറ്ററായിരുന്നു അന്നത്തെ ദൂരം. ദേശീയ റെക്കൊര്‍ഡും മന്‍പ്രീതിന്റെ പേരിലാണ്. പരിശീലകനായ കരംജീത് സിങ്ങാണ് ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: